ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ശക്തമായ കാര്‍ ബോംബ് സ്ഫോടനം. തിരക്കുള്ള മാര്‍ക്കറ്റിലാണ് ചാവേറാക്രമണം നടന്നത്. . പന്ത്രണ്ടു പേര് മരിച്ചു. 28 പേര്‍ക്ക് പരിക്കുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാം. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഷിയാ മുസ്ളീങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. . തിരക്കേറിയ ചന്തയിലേക്ക് പാഞ്ഞുവന്ന കാര്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. താല് അല്ഫാറില് സുന്നി മുസ്ളീം ഭീകരര്‍ക്ക് എതിരെ നേടിയ വിജയം ആഘോഷിക്കാന്‍ സൈന്യം ഒരുങ്ങുമ്പോഴാണ് ഭീകരാക്രമണം നടന്നത്.