ബെവ്‌കോ ബോണസ്; 85,000 രൂപ തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി

0
83

ഓണത്തിനു ബെവ്‌കോ ജീവനക്കാര്‍ക്ക് 85,000 രൂപ തന്നെ ബോണസായി ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഡെപ്യൂട്ടേഷനായി വന്നവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ബോണസ് നല്‍കില്ല. ഇവര്‍ക്ക് മാതൃ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ബോണസാണ് ലഭിക്കുക.

19.25 ശതമാനം എക്‌സ്‌ഗ്രേഷ്യയും 10.25 ശതമാനം പെര്‍ഫോമന്‍സ് അലവന്‍സും ചേര്‍ത്ത് 29.50 ശതമാനം ബോണസാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. അതായത് ശമ്പളത്തിന്റെ രണ്ടുമടങ്ങിലേറെ തുക. അതേസമയം വന്‍തുക ബോണസായി നല്‍കുന്നതിനെതിരെ ധനമന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു.

85,000 രൂപ വരെ ബോണസ് നല്‍കുന്നതു ധനപരമായ നിരുത്തരവാദിത്തമാണെന്നും ഇതു നിയന്ത്രിക്കണമെന്നുമായിരുന്നു മന്ത്രിയുടെ ആവശ്യം. കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ഇന്‍സെന്റിവ് ഒമ്പതില്‍നിന്ന് ഏഴേമുക്കാല്‍ ശതമാനമായി വെട്ടികുറക്കുകയും ചെയ്ത മാതൃകയില്‍ ബെവ്‌കോ ജീവനക്കാരുടെയും ഇന്‍സെന്റിവ് വെട്ടിക്കുറക്കണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം.

സര്‍ക്കാറിന് കീഴിലെ സ്ഥാപനത്തില്‍ ഇത്ര ഉയര്‍ന്ന ബോണസ് നല്‍കുന്നതിലെ വിയോജിപ്പാണ് ധനകവകുപ്പ് ഇത്തരത്തില്‍ പ്രകടിപ്പിച്ചത്. അതേസമയം തങ്ങളുടെ ബോണസിനെതിരെ വിമര്‍ശനം വന്ന സാഹചര്യത്തില്‍ കെ.എസ്.എഫ്.ഇയിലെ വന്‍ ഇന്‍സെന്റിവാണ് ബെവ്‌കോ ജീവനക്കാര്‍ ഉയര്‍ത്തിക്കാണിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here