ഒരു രാത്രി കുഞ്ഞാറ്റയോട് ഞാന്‍ ചോദിച്ചു; ‘അച്ഛന്റെ ജീവിതത്തിലേക്ക് അമ്മയെ പോലെ ഒരാളെ കൊണ്ടുവന്നാല്‍ വിഷമമാകുമോ.’ ‘അച്ഛനെന്താ കൊണ്ടുവരാത്തെ’ എന്നായിരുന്നു മോളുടെ മറുപടി. മനോജ് കെ ജയന് വനിതയക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
ജീവിതത്തിലെ വിഷമസന്ധികളെക്കുറിച്ച് പറയുമ്പോഴാണ് മനോജ് കെ ജയന് ഉര്‍വശിയുമായി പിരിഞ്ഞ ശേഷമുള്ള രണ്ടാം ജീവിതത്തെക്കുറിച്ച് പറഞ്ഞത്. ”എന്റെ അമ്മ മരിച്ച ശേഷമുള്ള മൂന്നുനാലു മാസം വലിയ പ്രശ്നമായിരുന്നു. സിനിമകളുടെ തിരക്കു കാരണം വീട്ടില്‍ നില്ക്കാന് പറ്റാത്ത അവസ്ഥയിലായിരുന്നു.
സെക്കന്‍ഡ് ടേമില്‍ മോളെ ചോയ്സില്‍ ചേര്‍ത്തു, തല്‍ക്കാലത്തേക്ക് ഹോസ്റ്റലിലും നിര്‍ത്തേണ്ടി വന്നു. അന്നുവരെ എന്റെ നെഞ്ചില്‍ കിടത്തിയായിരുന്നു കുഞ്ഞാറ്റയെ ഉറക്കിയിരുന്നത്. മോളെ കൊണ്ടുവിട്ട് പോരും വഴി വണ്ടിയിലിരുന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു. മോള് പിന്നീട് ഓക്കെയായെങ്കിലും എനിക്ക് സമാധാനമില്ലായിരുന്നു.
രണ്ടാംവിവാഹം ചെയ്യാമെന്ന തീരുമാനത്തില്‍ വേഗമെത്തിയത് അങ്ങനെയാണ്. അത്തരം ദിവസങ്ങളിലോന്നിലാണ് കുഞ്ഞാറ്റയോട് ഞാന്‍ ആ ചോദ്യം എറിഞ്ഞത്. മനോജ്.കെ.ജയന് പറയുന്നു. മനോജ് കെ. ജയന്റെ അഭിനയ ജീവിതത്തിനു മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാകുകയാണ്. സിനിമയിലും ജീവിതത്തിലും സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുംസംസാരിക്കുമ്പോഴാണ് കുഞ്ഞാറ്റയെക്കുറിച്ചും, തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും മനോജ്.കെ.ജയന് പറഞ്ഞത്.