കുവൈത്ത് സിറ്റി : മന്ത്രി തോമസ് ചാണ്ടിക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ കുവൈത്തില്‍ വലിയ വാര്‍ത്തയായി. പ്രമുഖ അറബ് മാധ്യമമായ അല്‍ റായ് ദിന പത്രത്തിന്റെ ഒന്നാം പേജ് വാര്‍ത്തയാണിത്. അഴിമതി ആരോപണത്തിനു മന്ത്രി വിധേയനായ കാര്യം വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്. കുവൈത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമാണ് അല്‍ റായ്.
ഇപ്പോള്‍ ഇന്ത്യയിലും മുമ്പ് കുവൈത്തിലും അഴിമതി ആരോപണത്തിനു വിധേയമായ വാര്‍ത്തയാണ് പത്രം വന്‍ പ്രാധാന്യത്തോടെ നല്‍കിയത്. . ‘കുവൈത്തിലെ പ്രവാസിയായ ഇന്ത്യന്‍ മന്ത്രി അഴിമതി ആരോപണ വിധേയന് ‘ എന്ന തലക്കെട്ടോടെയാണു പത്രത്തിന്റെ ഒന്നാം പേജില്‍ വാര്‍ത്ത വന്നിരിക്കുന്നത്.’
അധികാരത്തില്‍ കയറി കേവലം 4 മാസം തികയും മുമ്പാണു മന്ത്രി അഴിമതി ആരോപണ വിധേയനായിരിക്കുന്നത്. തോമസ് ചാണ്ടിയുടെ പേരില്‍ അഴിമതി ആരോപണം ഉയരുന്നത് ഇത് ആദ്യമല്ല. കുവൈത്തില്‍ 44 കോടി രൂപ തട്ടിപ്പ് കേസില്‍ തോമസ് ചാണ്ടിയെ കുവൈത്ത് അധികൃതര്‍ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നതായും വാര്‍ത്ത പറയുന്നു.