മലയാളിക്ക് മറ്റൊരു നഷ്ടം കൂടി; സ്ഫടികം പോലൊരു സിനിമ ഇനിയില്ലെന്ന്  ഭദ്രന്‍

0
162

കേരളത്തില്‍ തകര്‍ത്തോടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സ്ഫടികം. മോഹന്‍ലാല്‍ ആരാധകര്‍ക്കും മലയാളികള്‍ക്കും സ്ഫടികത്തിലെ ആട് തോമയെ മറക്കാന്‍ കഴിയില്ല. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന് ആട് തോമ, അടിച്ചാല്‍ തുണി പറിക്കുന്ന ആട് തോമ, റെയ്ബാന്‍ ഗ്ലാസ് വയ്ക്കുന്ന ആട് തോമ. ഇതെല്ലാം ആയിരുന്നു ആട് തോമ. മലയാളികളുടെ പകര്‍ന്നാട്ടത്തിലൂടെ ആട് തോമ മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായി. ആ ആട് തോമയെ താന്‍ ഒരിക്കലും മറക്കില്ലെന്നാണ് കഴിഞ്ഞ ആഴ്ച ഒരു ടിവി ഷോയ്ക്കിടെ മോഹന്‍ലാല്‍ വ്യക്തമാക്കിയത്.

ആ ടിവി ഷോയില്‍ ലാലിന് ഒപ്പമുണ്ടായിരുന്ന സ്ഫടികത്തിന്റെ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞത് മലയാളികളെ നിരാശപ്പെടുത്തുന്നതായി. സ്ഫടികം പോലൊരു സിനിമ ഇനി ഉണ്ടാകില്ലെന്നാണ് ഭദ്രന്‍ പറഞ്ഞത്. ആട് തോമയിലൂടെ ലാല്‍ മനസിലേക്ക് കുടിയേറിക്കഴിഞ്ഞു. അത്ര ശക്തമായ കഥാപാത്രത്തിനു ശക്തനായ നടന്‍ കൂടി വേണം. അപ്പോള്‍ സ്ഫടികം പോലൊരു സിനിമ ഇനി ഉണ്ടാകില്ല. സ്ഫടികം ഇനി ഉണ്ടാകില്ല. സ്ഫടികം പോലുള്ള ഒരു സിനിമയും ഉണ്ടാകില്ല. ഭദ്രന്‍ ഇത് പറയുമ്പോള്‍ മലയാളികള്‍ക്ക് ഒരു നഷ്ടം കൂടിയാകുന്നു.

ആട് തോമ പോലുള്ള ഒരു കഥാപാത്രം സ്ക്രീനില്‍ നിറയില്ലാ എന്ന നഷ്ടം. ശക്തരായ സംവിധായകര്‍ക്ക് മാത്രമേ ശക്തമായ കഥാപാത്രവും ശക്തമായ സിനിമയും സൃഷ്ടിക്കാനാകൂ. ഇതറിയാവുന്ന മോഹന്‍ലാല്‍ ഭദ്രനോടുള്ള ആദരം മനസ്സില്‍ വയ്ക്കുന്നു.ഭദ്രനും മോഹന്‍ലാല്‍ എന്ന അതുല്യ നടനോടുള്ള ആദരം മനസ്സില്‍ കരുതി പറയുന്നു ഇനിയൊരു സ്ഫടികം ഇല്ല.

മറ്റൊന്ന് കൂടി ഭദ്രന്‍ പറഞ്ഞു. ചിത്രീകരണം പൂര്‍ത്തിയാകുവോളം സ്ഫടികം കഥ മോഹന്‍ലാലിന് അറിയുമായിരുന്നില്ല. അതാത് ദിവസത്തെ സീനുകള്‍ മാത്രമാണ് ലാലിനോട് പറഞ്ഞത്. പക്ഷെ മലയാളത്തിലെ മികച്ച സിനിമയാണ് ഇങ്ങിനെ പിറന്നത്. ഇപ്പോഴും ടിവി സ്കീനുകളില്‍ ഭദ്രം തകര്‍ത്തോടുന്നു. അതുകണ്ട് കൊണ്ട് തന്നെ ഭദ്രന്‍ പറയുന്നു. സ്ഫടികം പോലൊരു സിനിമ ഇനിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here