മുത്തുമണിക്ക് ടെന്‍ഷനില്ല

0
219


ഇന്ന് ചെയ്യുന്നത് പോലുള്ള കഥാപാത്രങ്ങള്‍ നാളെ ചെയ്യാന്‍ പറ്റുമോ, നാളെ നമ്മള്‍ ഔട്ടാകുമോ തുടങ്ങിയ മാനസിക സമ്മര്‍ദ്ദങ്ങളൊന്നും തനിക്കില്ലെന്ന് മുത്തുമണി. ആര്‍ട്ടിസ്റ്റുകളുടെ ജീവിതം അത്ര സാമ്പത്തിക സുരക്ഷയുള്ളതല്ല. പക്ഷെ, സിനിമകളില്‍ കൂടുതല്‍ ഇന്‍വോള്‍വ്ഡ് ആകാത്തത് കൊണ്ട് എന്ത് പ്രതിസന്ധി വന്നാലും തന്നെ ബാധിക്കില്ലെന്ന് മുത്തുമണി പറഞ്ഞു. പലരും പറയാറുണ്ട് മുത്തുമണി സിനിമയ്ക്ക് അകത്തു കയറാതെ വെളിയില്‍ നിന്ന് അഭിനയിക്കുകയാണെന്ന്.

എട്ട് വര്‍ഷത്തെ സിനിമ ജീവിതത്തില്‍ എട്ട് സിനിമകള്‍ മാത്രമാണ് ചെയ്തത്. എന്നിട്ടും തന്നെ ആളുകള്‍ ശ്രദ്ധിക്കാന്‍ കാരണം വലിയ നടന്‍മാര്‍ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടത് കൊണ്ടാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെ കൂടെയും അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. സിനിമയില്‍ തന്റെ സ്ഥാനം കൃത്യമായി അറിയാമെന്ന് മുത്തുമണി പറഞ്ഞു. തനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് കൃത്യമായി അറിയാം. ഞാനില്‍ ദുല്‍ഖറിന്റെ അമ്മയുടെ വേഷമാണ് ചെയ്തത്. പ്രായമൊന്നും കഥാപാത്രങ്ങള്‍ക്ക് തടസമാകില്ല.

സത്യന്‍ അന്തിക്കാടിന്റെയും രഞ്ജിത്തിന്റെയും സിനിമകളില്‍ മനപ്പൂര്‍വം അഭിനയിക്കുന്നതല്ല. അവര്‍ വിളിക്കുന്നതാണ്. അവരല്ല ഏത് സംവിധായകന്‍ വിളിച്ചാലും നല്ല വേഷമാണെങ്കില്‍ അഭിനയിക്കും. അന്നയും റസൂലും ഹൗ ഓള്‍ഡ് ആര്‍ യു അങ്ങനെയുള്ള സിനിമകളും ചെയ്തില്ലേ. ഓടിനടന്ന് അഭിനയിച്ചിട്ട് വല്യ കാര്യമില്ല. ചെറുതാണെങ്കിലും നല്ല വേഷം ചെയ്താല്‍ ജനം ശ്രദ്ധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here