ലക്നൗ ∙ യുപിയിലെ വിദ്യാർഥിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ . ബ്ലൂ വെയ്ൽ എന്ന് സംശയം. പതിമൂന്നുകാരനായ പാർഥ് സിങ്ങിനെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നിൽ ബ്ലൂ വെയ്ൽ ചലഞ്ച് ആണെന്നു മാതാപിതാക്കൾ പറഞ്ഞു. ഞായറാഴ്ചയാണ് സംഭവം.
പാർഥ് ബ്ലൂ വെയ്ൽ കളിക്കാറുണ്ടായിരുന്നെന്നു മാതാപിതാക്കൾ പറയുന്നു. തടഞ്ഞിട്ടും കളി നിര്‍ത്തിയില്ല. പിതാവ് വിക്രം സിങ് ഇല്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ബ്ലൂ വെയില് കളിച്ചത്. 50 ലെവൽ പിന്നിടുമ്പോഴാണ് കളിക്കാർക്ക് ആത്മഹത്യ ചെയ്യാനുള്ള നിർദേശം ലഭിക്കുന്നത്.
സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫോൺ പരിശോധിക്കാനാണ്ക്കു പൊലീസ് നീക്കം. മുംബൈ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ ബ്ലു വെയ്ൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.