റോഹ്തകില്‍ സുരക്ഷ ശക്തം

0
50

ഗുര്‍മീത് റാം റഹീം സിങിന്റെ ശിക്ഷ വിധിക്കുന്ന തിങ്കളാഴ്ച റോഹ്തക്കിലും പരിസര പ്രദേശങ്ങളിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ വെടിയുണ്ട നേരിടേണ്ടിവരുമെന്ന് പോലീസ് കമ്മീഷണര്‍. ഇപ്പോള്‍ സുനാരിയയിലെ ജയിലിലാണ് ഗുര്‍മീത്. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഹെലികോപ്റ്റര്‍ മാര്‍ഗം കോടതിയിലെത്തിയാണ് വിധി പ്രസ്താവിക്കുക.

റോഹ്തക്കില്‍ അക്രമങ്ങള്‍ ഉണ്ടാക്കുവാന്‍ ആരെയും അനുവദിക്കില്ല. അങ്ങനെ അനിഷ്ട സംഭവങ്ങളോ തീവെപ്പിനോ മുതിരുന്നവര്‍ അവരുടെ വിധി നേരിടാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പു നല്‍കിയിട്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ വെടിയുണ്ടകള്‍ നേരിടേണ്ടിവരും- റോഹ്തക് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.

എല്ലാവിധ സുരക്ഷാ സജ്ജീകരണങ്ങളും ജില്ലയില്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഹ്തക്കില്‍ സുരക്ഷയുടെ ഭാഗമായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിലുമുണ്ടായ അനിഷ്ട സംഭവങ്ങളില്‍ 38 പേരാണ് ഇതുവരെ മരിച്ചത്. 250 ലെറെ പേര്‍ക്ക് പരിക്കേറ്റു. പുറത്തുനിന്നുള്ളവര്‍ റോഹ്തക്കിലേക്ക് കടക്കരുതെന്ന് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചതിന് ശേഷമേ ആളുകളെ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നൂള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here