ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവിന് വെള്ളി മെഡല്‍

0
73

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവിന് സ്വര്‍ണം നഷ്ടമായി. ഇഞ്ചോടിഞ്ചുപോരാട്ടം നടന്ന വനിതകളുടെ ഫൈനലില്‍ സിന്ധു ജപ്പാന്റെ നൊസോമി ഒകുഹാരയോട്  പൊരുതിത്തോറ്റു. സിന്ധുവിന് വെളളിമെഡല്‍ ലഭിക്കും.

ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സിന്ധു തോറ്റത്.സ്‌കോര്‍ 19-21,22-20,20-22. ആദ്യ സെറ്റില്‍ തുടര്‍ച്ചയായ എട്ട് പോയിന്റുകള്‍ നേടി 11-5 ന് സിന്ധു മുന്നിലെത്തി. തുടര്‍ച്ചയായ റാലികളിലുടെ സിന്ധുവിനെ വിഷമിപ്പിച്ച നൊസോമി ഒകുഹാര പോയിന്റുകള്‍ ഒന്നൊന്നായി നേടി 18-14 ന് മുന്നിലെത്തി.

അവസാന നിമിഷങ്ങളില്‍ സിന്ധു പിഴവു വരുത്തിയതോടെ സെറ്റ് 19-21 ന് നഷ്ടമായി. രണ്ടാം സെറ്റിന്റെ തുടക്കത്തിലും സിന്ധുവിന്റെ മുന്നേറ്റമാണ് കണ്ടത്. 11-8 ന് സിന്ധു മുന്നിലായിരുന്നു. ആ സെറ്റ് സിന്ധു സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി. പക്ഷെ മത്സരത്തിലേക്ക് തിരിച്ചു വന്ന .നൊസോമി 20-22ന് സെറ്റും സ്വര്‍ണവും സ്വന്തമാക്കി..

LEAVE A REPLY

Please enter your comment!
Please enter your name here