വടകരയില്‍  ട്രെയിന്‍ തട്ടി അമ്മയും മകളും മരിച്ചു

0
63

വടകര: മുക്കാളിയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മന്‍സില്‍ സറീന (39), മകള്‍ തസ്‌നി (18) എന്നിവരാണ് മരിച്ചത്. റെയില്‍പാളത്തിലൂടെ നടന്ന ഇരുവരേയും ഹാപ്പതിരുനല്‍വേലി എക്‌സ്പ്രസ്സ് ഇടിക്കുകയായിരുന്നു.

വീട്ടില്‍ നിന്നു മുക്കാളിയിലേക്ക് പോവുകയായിരുന്നു ഇവര്‍. രാവിലെ പതിനൊന്നരയോടെ പോകുമ്പോഴാണ് സംഭവം. പാളത്തിന് ഇരുവശവം പൊന്തക്കാടയതിനാല്‍ രക്ഷപ്പെടാന്‍ ഇവര്‍ക്ക് സാധിക്കാഞ്ഞതാണ് അപകടത്തിന് കാരണം.

ഗള്‍ഫിലുള്ള റഫീക്കാണ് സറീനയുടെ ഭര്‍ത്താവ്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here