വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളും പങ്കാളികളാകണമെന്ന് വനംമന്ത്രി

0
63

വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളും പങ്കാളികളാകണമെന്ന് വനംമന്ത്രി കെ. രാജു പറഞ്ഞു. വനസംരക്ഷണത്തിനായി ജനജാഗ്രതാസമിതി കൃത്യമായി യോഗം ചേരണം. ഇത്തരം സമിതികള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1.25 കോടി രൂപ ചെലവില്‍ നിര്‍മിച്ച അതിരപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസ്, മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍, സ്റ്റാഫ് ക്വാട്ടേഴ്സ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലടി പ്ലാന്റേഷന്‍ ഒമ്പതാം ബ്ലോക്കിലെ അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് ഉദ്ഘാടന യോഗം നടന്നത്.

പ്ലാന്റേഷനുകളില്‍ റോഡിന്റെ ശോചനീയാവസ്ഥ മൂലം യാത്രാക്ലേശം അനുഭവപ്പെടുന്നുണ്ട് ഇതു പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഒമ്പതാം ബ്ളോക്കില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് ബിഎസ്എന്‍എല്‍ അധികൃതരുമായി സംസാരിച്ച് നടപടികളെടുക്കാന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ മന്ത്രി ചുമതലപ്പെടുത്തി. വന്യമൃഗശല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ കിടങ്ങുകള്‍ നിര്‍മിക്കും.

കിടങ്ങുകള്‍ കുഴിക്കാനാകാത്ത സ്ഥലങ്ങളില്‍ സോളാര്‍ ഫെന്‍സിങ്ങ് സ്ഥാപിക്കും. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കിടങ്ങുകള്‍ കുഴിക്കാന്‍ നടപടി സ്വീകരിക്കും ഒരു റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ സഹായം വാഴച്ചാല്‍ ഡിവിഷനില്‍ ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു ടൂറിസ്റ്റ് കേന്ദ്രമായ അതിരപ്പിള്ളി-വാഴച്ചാല്‍ മേഖലയെക്കുറിച്ച് മനസ്സിലാക്കുന്നതിനു സഞ്ചാരികള്‍ക്ക് സഹായകരമായ വാഴച്ചാല്‍ ഡിവിഷന്റെ വെബ്സൈറ്റിന്റെ ഉദ്ഘാടനവും പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന സ്മോള്‍ ബിഗ് തിങ്സ് എന്ന ഷോര്‍ട്ട് ഫിലിമിന്റെ യൂട്യൂബ് അപ്ലോഡിങും മന്ത്രി നിര്‍വഹിച്ചു.

മൂന്നുമാസത്തിനുള്ളില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയെത്തുന്ന 300 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ നിയമനത്തോടെ ജീവനക്കാരുടെ കുറവിന് പരിഹാരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു

ചടങ്ങില്‍ അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു അനു അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അഞ്ജു സുധീര്‍, സി കെ ബിജു, പി ആര്‍ ഷാജി, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here