ശശികലയെയും, ദിനകരനെയും അണ്ണാ ഡി.എം.കെയില്‍നിന്ന് പുറത്താക്കും; തീരുമാനം ഇന്നത്തെ എഐഎഡിഎംകെ യോഗത്തില്‍

0
52

ചെന്നൈ: ശശികലയെയും ടി.ടി.വി. ദിനകരനെയും അണ്ണാ ഡി.എം.കെയില്‍നിന്ന് പുറത്താക്കും. ഇന്നു ചേര്‍ന്ന എഐഎഡിഎംകെ യോഗത്തിലാണ് തീരുമാനം വന്നത്. എഐഎഡിഎംകെ ജില്ലാ നേതാക്കളുടെയും, സംസ്ഥാന നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം വന്നത്.

നിലവില്‍ എഐഎഡിഎംകെ അധികാരം കയ്യാളുന്ന ശശികലയെയും ടിടിവി ദിനകരനെയും പുറത്താക്കാനുള്ള തീരുമാനം തമിഴ് രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. ശശികലയേയും, ദിനകരനേയും പുറത്താക്കാനുള്ള തീരുമാനം എടുക്കേണ്ടത് എഐഎഡിഎംകെ ജനറല്‍ കൗണ്‍സിലാണ്. അടുത്ത മാസം ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ജനറല്‍ കൌണ്‍സില്‍ ഈ വിഷയത്തില്‍  പ്രമേയം പാസാക്കേണ്ടി വരും. ദിനകരന്‍ കൈയടക്കിയ പാര്‍ട്ടി പത്രവും ചാനലും പിടിച്ചെടുക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഒപ്പം ഇവര്‍ നടത്തിയ നിയമനങ്ങളും റദ്ദാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here