സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര ഇന്ന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

0
73

ന്യൂഡല്‍ഹി : സുപ്രിംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര ഇന്ന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്.  രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

നിലവിലെ ചീഫ് ജസ്റ്റിസ് ജെ. എസ് ഖേഹര്‍ ഇന്നലെ സ്ഥാനമൊഴിഞ്ഞു. ഒഡീഷ സ്വദേശിയായ ദീപക് മിശ്ര, സുപ്രിംകോടതിയുടെ 45 ആമത്തെ ചീഫ് ജസ്റ്റിസാണ്. അടുത്തവര്‍ഷം ഒക്ടോബര്‍ 2 വരെ കാലാവധിയുള്ള ജസ്റ്റിസ് ദീപക് മിശ്ര 13 മാസം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരും.

ഒഡീഷയില്‍ നിന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസാകുന്ന മൂന്നാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ദീപക് മിശ്ര. ജസ്റ്റിസ് രംഗനാഥ് മിശ്ര, ജസ്റ്റിസ് ജി ബി പട്‌നായിക് എന്നിവരാണ് മുമ്പ് ഒഡീഷയില്‍ നിന്നും ചീഫ് ജസ്റ്റിസായിട്ടുള്ളത്.

നിലവില്‍ സുപ്രിംകോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് 63 കാരനായ ദീപക് മിശ്ര. ദീപക് മിശ്രയെ ചീഫ് ജസ്റ്റിസാക്കാനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here