സ്ഥിര നിക്ഷേപപലിശ: ആദായനികുതി അടയ്ക്കാത്തവരെ കണ്ടെത്തും

0
43

അഞ്ച് ലക്ഷത്തിലേറെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് പലിശ ലഭിച്ചിട്ടും ആദായ നികുതി അടയ്ക്കാത്തവരെ കണ്ടെത്താന്‍ ആദായ നികുതി പകുപ്പ് ശ്രമം തുടങ്ങി. മുതിര്‍ന്ന പൗരന്മാരാണ് അഞ്ച് ലക്ഷത്തിലേറെ പലിശ വരുമാനം ലഭിക്കുന്നവരില്‍ ഏറെയും.

ബാധ്യതയുണ്ടായിട്ടും ആദായ നികുതി അടയ്ക്കുകയോ റിട്ടേണ്‍ ഫയല്‍ ചെയ്യുകയോ ചെയ്യാത്തവരാണേറെയും. ഈ സാഹചര്യത്തിലാണ് വന്‍തോതില്‍ പലിശ വരുമാനം ലഭിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് ശ്രമം തുടങ്ങിയത്.

നിക്ഷേപകന് പലിശ കൈമാറുന്നത് ബാങ്കുകള്‍ പത്ത് ശതമാനം ടിഡിഎസ് പിടിച്ചാണ്. എന്നാല്‍ 30 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ളവര്‍ പോലും ബാക്കിയുള്ള നികുതി അടയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു.

എന്നാല്‍ പണമായി പ്രതിഫലം പറ്റുന്ന പ്രൊഫഷണലുകളുടെ പിറകെയും ആദായ നികുതി വകുപ്പുണ്ട്. ഇതില്‍ പലരും ആഡംബര ജീവിതം നയിക്കുമ്പോഴും വരുമാനം മുഴുവന്‍ റിട്ടേണില്‍ കാണിക്കാത്ത സാഹചര്യമാണുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here