സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ സുപ്രിംകോടതിയുടെ ഇടക്കാല വിധി ഇന്ന്‍

0
53

.

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ സുപ്രിംകോടതിയുടെ ഇടക്കാല വിധി ഇന്നു വരും. അഞ്ചു ലക്ഷം രൂപ ഫീസിന് പുറമെയുള്ള ആറുലക്ഷത്തിന് ബോണ്ടാണോ ബാങ്ക് ഗ്യാരണ്ടിയാണോ നല്‍കേണ്ടതെന്ന കാര്യത്തിലും വിധി വരും. സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത മുഴുവന്‍ സ്വാശ്രയ കോളേജുകളുടെ ഫീസിന്റെ കാര്യത്തില്‍ തീരുമാനം ഇന്ന് വരും.

പ്രവേശനം പൂര്‍ത്തിയാക്കേണ്ട തീയതി നീട്ടിനല്കാനാകില്ലെന്നും കോടതി പറഞ്ഞു.കെ എം സി ടി മെഡിക്കല്‍ കോളേജിനും ശ്രീനാരായണ മെഡിക്കല്‍ കോളേജിനും 11 ലക്ഷം ഫീസ് ഈടാക്കാന്‍ അനുമതി നല്‍കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.

15 ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ അനുമതി തേടി കെ എം സി ടി മാനേജ്‌മെന്റ് സുപ്രിംകോടതിയില്‍ പുനഃ പരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ട് . ഇതും സുപ്രീംകോടതി പരിശോധിക്കും. പ്രവേശനം പൂര്‍ത്തിയാക്കേണ്ട തിയ്യതി നീട്ടി നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രിംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here