ഹാര്‍വി ചുഴലിക്കാറ്റ്; അഞ്ചു മരണം

0
52

ഹൂസ്റ്റണില്‍ ഹാര്‍വി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് അഞ്ച് പേര്‍ മരിച്ചു. എന്നാല്‍ പ്രദേശത്ത് കനത്ത മഴ തുടരുന്നത് വെള്ളപ്പൊക്കത്തിനു കാരണമായേക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. ഹൂസ്റ്റണ്‍ നഗരം തന്നെ മുങ്ങിയേക്കാവുന്ന തരത്തിലുള്ള വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് യുഎസ് കാലാവസ്ഥാ വിഭാഗം നല്‍കിയിട്ടുണ്ട്.

അതേസമയം ടെക്സസ് നഗരത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിന്റെ കരുത്ത് കുറഞ്ഞിട്ടുണ്ട്. ചുഴലിക്കാറ്റില്‍ വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. പതിനായിരങ്ങളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയത്. വെള്ളിയാഴ്ചയാണ്  മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ ഹാര്‍വി ചുഴലിക്കാറ്റ് ടെക്സസിലെത്തിയത്.

ഇപ്പോള്‍ അതിന്റെ കരുത്ത് കുറഞ്ഞ് മണിക്കൂറില്‍ 65 കിലോമീറ്ററായി കുറഞ്ഞുവെന്നാണ് വിവരം. കാറ്റഗറി നാലില്‍ പെട്ട ചുഴലിക്കാറ്റാണ് ഹാര്‍വിയെന്ന് യുഎസ് കാലാവസ്ഥാ ഏജന്‍സി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here