15-ാം വയസ്സില്‍ മണ്‍വെട്ടി എടുത്തു 42-ാം വയസ്സില്‍ സ്വന്തം ഗ്രാമത്തിന് സമ്മാനിച്ചത് ദാഹജലം

0
119

കഠിനപ്രയത്‌നം ലക്ഷ്യം കാണുകതന്നെ ചെയ്യും. സ്വന്തം ഗ്രാമത്തിന്റെ ജലക്ഷാമം പരിഹരിക്കാന്‍ അവന്‍ മണ്‍വെട്ടി എടുത്തത് 15-ാം വയസ്സില്‍. 42-ാം വയസ്സില്‍ അവന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചു. സ്വന്തം ഗ്രാമത്തിലെ കന്നുകലാകളുടെ ദാഹമകറ്റാന്‍ ഒരു കുളം. നീണ്ട 27 വര്‍ഷത്തെ കഠിനപ്രയത്‌നത്തിലൂടെ ഈ ലക്ഷ്യം പൂര്‍ത്തീകരിച്ചത് ശ്യാംലാല്‍ എന്ന ഛത്തീസ്ഗഢ് സ്വദേശിയാണ്. ഇന്ന് ഇയാള്‍ 42 വയസ്സ്. താന്‍ കുഴിച്ച കുളത്തിലെ ജലം കൊണ്ട് ആ ഗ്രാമത്തിലെ കന്നുകാലികള്‍ ദാഹമകറ്റുന്നത് കണ്ട് അഭിമാനത്തോടെ നില്‍ക്കുകയാണ് ശ്യാം ലാല്‍.

ഛത്തീസ്ഗഢിലെ കോറിയ ജില്ലയിലെ സാജാ പാഹഡ് ഗ്രാമവാസിയാണ് ശ്യാംലാല്‍. കുട്ടികാലത്ത് ശ്യാംലാല്‍ കണ്ടു വളര്‍ന്നതാണ് മനുഷ്യരും കന്നുകാലികളും വെള്ളമില്ലാതെ വലയുന്നത്. വര്‍ഷങ്ങളായി ജലക്ഷാമത്തിന്റെ കെടുതി അനുഭവിക്കുകയായിരുന്നു സാജാ പഹാഡ് ഗ്രാമം. ഗ്രാമത്തില്‍ അങ്ങിങ്ങായി കാണപ്പെടുന്ന കിണറ്റിലെ വെള്ളമാണ് അവിടെത്തെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ആശ്രയമായുണ്ടായിരുന്നത്. ശ്യാംലാല്‍ നിര്‍മിച്ച ഒരു ഏക്കര്‍ വിസ്തൃതിയുള്ള കുളത്തിന് പതിനഞ്ച് അടി ആഴവുമുണ്ട്.

ഈ ഗ്രാമത്തിന് സര്‍ക്കാരില്‍ നിന്നും യാതൊരു ആനുകൂല്യവും ലഭിച്ചിരുന്നില്ല. ജലക്ഷാമത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. അങ്ങനെ ആ പതിനഞ്ചുകാരന്‍ കുളംകുത്താന്‍ മണ്‍വെട്ടി എടുത്തു. കാട്ടില്‍ ഒരിടം കണ്ടെത്തുകയും ചെയ്തു. ശ്യാം ലാല്‍ കുളം കുത്തുന്നതു കണ്ട നാട്ടുകാര്‍ അവനെ പരിഹസിക്കുകയാണ് ചെയ്തത്. ശ്യാംലാല്‍ ഈ പരിഹാസങ്ങളൊന്നും വകവെച്ചില്ല. കാരണം അവന്റെ ലക്ഷ്യം ഗ്രാമത്തില്‍ ഒരു കുളമാണ്. അതുകൊണ്ടുതന്നെ ഗ്രാമവാസികളോ ഭരണകൂടമോ ആരുംതന്നെ അവനെ സഹായിച്ചതുമില്ല.

അങ്ങനെ നീണ്ട 27 വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ അയാള്‍ തന്റെ ലക്ഷ്യം നേടിയെടുത്തു. ആ ഗ്രാമത്തിന്റെ കന്നുകാലികള്‍ക്ക് ദാഹജലം. താന്‍ കുളം കുത്തിയതും പരിഹാസം ഏറ്റുവാങ്ങിയതും തന്റെ ഗ്രാമത്തിനുവേണ്ടിയാണ്. സ്വന്തം ഗ്രാമത്തിലെ കന്നുകാലികള്‍ക്കും ജനങ്ങള്‍ക്കുവേണ്ടി. ഏറെ അഭിമാനത്തോടുകൂടിയാണ് ശ്യാാലാല്‍ ഇതു പറയുന്നത്.

ഇന്ന് ശ്യാംലാല്‍ ആ ഗ്രാമത്തിന്റെ മാതൃകാപുരുഷനാണ്. അന്ന് ശ്യാലാലിനെ പരിഹസിച്ചവര്‍ ഇന്ന് ശ്യാംലാലിനെ വാനോളം ഉയര്‍ത്തുന്നു. ഗ്രാമവാസികള്‍ അവരുടെ കന്നുകാലികള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള ജലം ശേഖരിക്കുന്നതും ശ്യാം ലാല്‍ നിര്‍മിച്ച കുളത്തില്‍നിന്നാണ്. ശ്യാംലാലിന്റെ ഈ പ്രവര്‍ത്തി കേട്ടറിഞ്ഞ് സ്ഥലം എഎ എല്‍ എ ശ്യാം ബിഹാരി ജയ്സ്വാള്‍ ഗ്രാമത്തിലെത്തുകയും ശ്യാംലാലിന് പതിനായിരം രൂപ സമ്മാനിക്കുകയും ചെയ്തു. കൂടാതെ ജില്ലാ കളക്ടര്‍ നരേന്ദ്ര ദുഗ്ഗലും ശ്യാംലാലിന് പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നീണ്ട 27 വര്‍ഷത്തെ പ്രയത്‌നം കൊണ്ട ഗ്രാമത്തിന്റെ ജലക്ഷാമം പരിഹരിക്കാന്‍ ശ്യാംലാലിനു കഴിഞ്ഞു. എന്നാല്‍ സഞ്ചരിക്കാന്‍ റോഡുകളോ വൈദ്യുതിയോ ഇന്നും ഈ ഗ്രാമത്തില്‍ എത്തിയിട്ടില്ല എന്നതാണ് വാസ്തവം.

LEAVE A REPLY

Please enter your comment!
Please enter your name here