അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം നിര്‍ത്തിവെയ്ക്കുന്നു; പാകിസ്താന്‍

0
69

അമേരിക്കയുമായുള്ള ചര്‍ച്ചകളും ഉഭയകക്ഷി സന്ദര്‍ശനങ്ങളും നിര്‍ത്തിവെയ്ക്കുന്നതായി പാകിസ്താന്‍. അഫ്ഗാനിസ്താനിലേക്ക് കൂടുതല്‍ പട്ടാളക്കാരെ അയക്കാനുള്ള പാകിസ്താന്റെ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ട്രംപ് നടത്തിയ രൂക്ഷ വിമര്‍ശനമാണ് പാകിസ്താനെ പ്രകോപിപ്പിച്ചത്.

പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് ഉഭയകക്ഷി സന്ദര്‍ശനങ്ങളും ചര്‍ച്ചകളും നിര്‍ത്തിവയ്ക്കുന്നതായി സെനറ്റിനെ അറിയിച്ചതെന്ന് പാകിസ്താന്‍ പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന്റ പരാമര്‍ശങ്ങളെ ഗൗരവത്തോടെയാണ് പാകിസ്താന്‍ കാണുന്നതെന്നും ആസിഫ് പറഞ്ഞു

പ്രശ്‌നക്കാര്‍ക്കും അക്രമത്തിന്റെയും ഭീകരവാദത്തിന്റെയും ആളുകള്‍ക്കും പാകിസ്താന്‍ സുരക്ഷിതമായ ഇടം നല്‍കുന്നു എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. കമാന്‍ഡര്‍ ഇന്‍ ചീഫായി അധികാരമേറ്റ ശേഷം ട്രംപ് നടത്തിയ ആദ്യ പ്രസംഗമായിരുന്നു ഇത്.

യു എസ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ സന്ദര്‍ശനനം മാറ്റിവച്ചതായി പാകിസ്താന്‍ ഞായറാഴ്ച അറിയിച്ചിരുന്നു. ട്രംപിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്തായിരുന്നു സന്ദര്‍ശനം റദ്ദാക്കാന്‍ ആവശ്യപ്പെട്ടതെന്നും പാകിസ്താന്‍ ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here