ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തല്‍; നടൻ അ‍ജു വർഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു; സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

0
66


കളമശേരി : കൊച്ചിയിൽ കാറില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട നടിയുടെ പേര് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയ നടൻ അ‍ജു വർഗീസിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

തനിക്കെതിരെയുള്ള പരാതി റദ്ദാക്കുന്നതിന് അജു വർഗീസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് നടനെ രാത്രി എട്ടു മണിയോടെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

കളമശേരി സ്വദേശിയുടെ പരാതിയിലാണ് പൊലീസ് അജുവിനെതിരെ കേസെടുത്തത്. കഴിഞ്ഞ ജൂലൈ 13ന് അജു വർഗീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിരുന്നു. നടന്റെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം സംബന്ധിച്ചു അജു വര്‍ഗീസ്‌ കുറ്റസമ്മതം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ഒപ്പം നടിക്ക് പരാതിയില്ലെന്ന സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ കേസ് കോടതിയില്‍ വരുകയും തുടര്‍ നടപടികള്‍ക്ക് കോടതി തയ്യാറാകുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here