എം.ജി വി.സിക്കു ഹൈക്കോടതിയുടെ ശാസന; കോടതി പിരിയും വരെ നില്‍ക്കാനും ഉത്തരവ്

0
45

കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യനും റജിസ്ട്രാര്‍ക്കും ഹൈക്കോടതിയുടെ ശാസന. കോടതി നാലരയ്ക്കു പിരിയുംവരെ അവിടെ തന്നെ നില്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കോടതിയലക്ഷ്യക്കേസില്‍ വിളിച്ചുവരുത്തിയാണു നടപടി. കരാര്‍ അധ്യാപകര്‍ക്കു ശമ്പളം നല്‍കണമെന്ന ഉത്തരവു സര്‍വകലാശാല നടപ്പാക്കിയില്ല. 2010ലെ ഉത്തരവു നടപ്പാക്കാത്തത് ഗുരുതരമായ തെറ്റാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഫിനാന്‍സ് കണ്‍ട്രോളറെയും കോടതി ശാസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here