ഓണത്തിരക്ക്; റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു

0
61

ഓണക്കാലത്തെ തിരക്ക് പരിഗണിച്ചു കൊണ്ട് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ചെന്നെയില്‍നിന്ന് എറണാകുളത്തേക്ക് സെപ്തംബര്‍ 8, 15, 22, 29 തീയതികളില്‍ പ്രത്യേക ട്രെയിന്‍ ഉണ്ടാകും. എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് സെപ്തംബര്‍ 10, 17, 24, ഒക്ടോബര്‍ 1 തീയതികളില്‍ ട്രെയിന്‍ ഉണ്ടാകും. ഇതുകൂടാതെ സപ്തംബര്‍ 1-ന് ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കും (സുവിധ) സെപ്തംബര്‍ 3-ന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്കും പ്രത്യേക ട്രെയിന്‍ ഓടിക്കും. ആഗസ്റ്റ് 31-ന് തിരുനല്‍വേലിയില്‍നിന്ന് മംഗലാപുരത്തക്കും സെപ്തംബര്‍ 1-ന് മംഗലാപുരത്തു നിന്ന് തിരുനല്‍വേലിയിലേക്കും പ്രത്യേക ട്രെയിന്‍ ഉണ്ടാകും.

സെപ്തംബര്‍ 6-ന് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കും സെപ്തംബര്‍ 7-ന് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും സ്‌പെഷ്യല്‍ ട്രെയിന്‍ ഉണ്ട്. സെപ്തംബര്‍ 1-ന് സെക്കന്തരാബാദില്‍നിന്ന് കൊച്ചുവേളിയിലേക്കും സെപ്തംബര്‍ 6-ന് കൊച്ചുവേളിയില്‍നിന്ന് സെക്കന്തരാബാദിലേക്കും ട്രെയിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സെപ്തംബര്‍ 1-ന് മഹാരാഷ്ട്രയിലെ നന്ദേദില്‍നിന്ന് എറണാകുളത്തേക്കും സപ്തംബര്‍ 4-ന് തിരിച്ച് നന്ദേദിലേക്കും പ്രത്യേക ട്രെയിന്‍ ഉണ്ടാകുമെന്ന് റെയില്‍വെ അധികൃതര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here