കേരളത്തിലെ ലവ് ജിഹാദ് ചര്‍ച്ച ചെയ്യാന്‍ ഇന്നു ഡല്‍ഹിയില്‍ ആര്‍എസ്എസ് രഹസ്യയോഗം; നിമിഷയുടെ മാതാപിതാക്കളും യോഗത്തില്‍ പങ്കെടുക്കും

0
1327


ന്യൂഡല്‍ഹി: കേരളത്തിലെ ലവ് ജിഹാദ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇന്നു ഡല്‍ഹിയില്‍ ആര്‍എസ്എസ് രഹസ്യയോഗം. ന്യൂഡല്‍ഹി തീന്‍മൂര്‍ത്തി ഭവനില്‍ ഇന്നു വൈകീട്ടാണ് രഹസ്യയോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. അടച്ചിട്ട റൂമില്‍ നടക്കുന്ന യോഗത്തില്‍ പുറത്ത് നിന്നാര്‍ക്കും പ്രവേശനം നല്‍കരുതെന്ന് നിഷ്ക്കര്ഷിച്ചിട്ടുണ്ട്. ആര്‍എസിഎസിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ കേരളാ കേഡറിലെ ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടി പങ്കെടുക്കുന്നതായി അറിയുന്നു.

ഇന്നു വൈകുന്നേരമാണ് രഹസ്യയോഗം ആര്‍എസ്എസ് വിളിച്ചു കൂട്ടിയിരിക്കുന്നത്. ഇസ്ലാമിലേക്ക് മതം മാറിയ തിരുവനന്തപുരം നിമിഷയുടെ മാതാപിതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ അമ്മ ബിന്ദു യോഗത്തില്‍ സംസാരിക്കും ചെയ്യുന്നുണ്ട്. ദേശീയ തലത്തില്‍ തന്നെ ലവ് ജിഹാദിനെതിരെ ശക്തമായി നീങ്ങാന്‍ ആര്‍എസ്എസ് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഇന്നത്തെ യോഗം വിളിച്ചു കൂട്ടിയിരിക്കുന്നത്.

ലവ് ജിഹാദ് വിഷയം ഉയര്‍ത്തിക്കാട്ടി സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയുടെ പുതിയ ലക്കത്തില്‍ കേരളത്തിലെ ലവ് ജിഹാദ് സംബന്ധമായി ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലേഖനവും ഇന്നത്തെ ആര്‍എസ്എസ് യോഗത്തില്‍ ചര്‍ച്ചവിഷയമാകുമെന്നു ഒരുന്നത ആര്‍എസ്എസ് നേതാവ് 24 കേരളയോട് വെളിപ്പെടുത്തി.

കേരളത്തിലെ അഖില ഹാദിയയായി മാറിയ കാര്യം ചൂണ്ടിക്കാട്ടിയാണ് ലേഖനം തുടങ്ങുന്നത് തന്നെ. അഖിലയുടെ അച്ഛന്‍ കേരളാ ഹൈക്കോടതിയില്‍ നല്‍കിയ പരാതി വിവരിച്ചും ഈ വിഷയത്തില്‍ ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചുമാണ് പീപ്പിള്‍ ഡെമോക്രസി ലേഖനം മുന്നോട്ടു പോകുന്നത്. .

ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ഓഗസ്ത് ഒന്ന് 2016 നു നല്‍കിയ വാര്‍ത്തയും ഈ ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. പ്രമുഖ എഴുത്തുകാരി മാധവിക്കുട്ടിയുടെ മുസ്ലിം മതത്തിലേക്കുള്ള മതം മാറ്റി ചൂണ്ടിക്കാട്ടിയാണ് ഓര്‍ഗനൈസര്‍ ലേഖനം പീപ്പിള്‍സ് ഡെമോക്രസി പ്രസിദ്ധീകരിച്ചതെന്നും ആര്‍എസ്എസ് നേതാവ് ചൂണ്ടിക്കാട്ടി.

പീപ്പിള്‍ ഡെമോക്രസിപോലുള്ള സിപിഎം മുഖപത്രം പോലും വളരെ പ്രാധ്യാന്യത്തോടെ ലവ് ജിഹാദ് വാര്‍ത്ത എതിര്‍ത്തോ, അനുകൂലിച്ചോ പ്രസിദ്ധീകരിക്കുന്നത് ആര്‍എസ്എസ് ഗൌരവത്തോടെ ഉള്‍ക്കൊള്ളുന്നുണ്ട്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here