ഗതികെട്ടാല്‍ ശ്രേയ ഐറ്റംഡാന്‍സിനും തയ്യാര്‍

0
78

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെയും യങ് സ്റ്റാര്‍ പൃഥ്വിരാജിന്റെയും ഹിന്ദിയില്‍ അജയ്‌ദേവ്ഗണിന്റെയും നായികയായ ശ്രേയ അവസരങ്ങളില്ലാതായതോടെ ഐറ്റം ഡാന്‍സിന് സമ്മതം മൂളി. മലയാളത്തിലും തമിഴിലും ടോപ്പ് നായികയായി തിളങ്ങിനിന്ന ശ്രേയ ദൃശ്്യത്തിന്റെ ഹിന്ദി പതിപ്പിലൂടെയാണ് ബോളിവുഡിലെത്തിയത്.

സൂപ്പര്‍സ്റ്റാര്‍ രജനിക്കൊപ്പം ‘ശിവാജി’യിലും അഴകിയ തമിഴ്മകനില്‍ വിജയ്ക്കും ഒപ്പം ശ്രേയ അഭിനയിച്ചിട്ടുണ്ട്. പക്ഷേ പല പുതിയ നായികമാരുടെ വരവോടെ ശ്രേയയുടെ മാര്‍ക്കറ്റിന് കോട്ടം തട്ടിയിരിക്കുന്നു. അവസരങ്ങള്‍ നഷ്ടപ്പെട്ടതോടെയാണ് ഒരു നൃത്തരംഗത്തുമാത്രം വരാന്‍ താരം സമ്മതം മൂളിയത്.

സണ്ണിലിയോണുവേണ്ടി മാറ്റിവച്ചിരുന്ന ഐറ്റം നമ്പരിനാണ് ശ്രേയയെ കരാര്‍ ചെയ്തിരിക്കുന്നത്. എങ്ങനേയും രംഗത്ത് പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടിലാണീ സുന്ദരി. അതേസമയം സണ്ണിലിയോണിന് ഇപ്പോള്‍ വലിയ ഡിമാന്റാണ്. അഞ്ച് കോടിയോളം രൂപയാണ് ഐറ്റം ഡാന്‍സിന് ചോദിക്കുന്നത്. ഇതേ തുടര്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ അവരെ ഒഴിവാക്കിയതെന്നും അറിയുന്നു. െ

വസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ബ്രാവോയുമായുള്ള പ്രണയമാണ് ശ്രേയയുടെ കരിയറില്‍ മങ്ങലേല്‍പ്പിച്ചതെന്നും ആക്ഷേപമുണ്ട്. 2016ല്‍ ഫാഷന്‍ഷോയില്‍ വെച്ച് കണ്ടുമുട്ടിയ ഇരുവരും ലിംവിംഗ്ടുഗദര്‍ റിലേഷനിലായിരുന്നു.

എന്നാല്‍ ബ്രാവോ ഒരു സുഹൃത്ത് മാത്രമായിരുന്നെന്നാണ് ശ്രേയ ഇപ്പോള്‍ പറയുന്നത്. അദ്ദേഹം നല്ല ടാലന്റുള്ള കളിക്കാരനാണ്. എന്നാല്‍ നല്ല വ്യക്തിയല്ലെന്നും താരം പറയുന്നു. കഴിഞ്ഞ ഐ.പി.എല്‍ സീസണ്‍ സമയത്ത് ബ്രാവോയ്‌ക്കൊപ്പം പല പരിപാടികളിലും ശ്രേയയെ കണ്ടവരുണ്ട്. മുംബയിലെ പല ഹോട്ടലുകളിലും ഇരുവരെയും പാപ്പരാസികള്‍ കണ്ടിട്ടുണ്ട്. അതേസമയം ഇവരുടെ ബന്ധത്തെ ശ്രേയയുടെ വീട്ടുകാര്‍ എതിര്‍ത്തതായി വാര്‍ത്തകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here