വാരണാസി: സന്യാസിനികളെ ബലാംത്സംഗം ചെയ്ത കേസില്‍ ജയിലിലുള്ള ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വാരണാസിയില്‍ സന്യാസിമാരുടെപ്രക്ഷോഭം. . ബലാംത്സംഗക്കേസില്‍ ഗുര്‍മീതിന് സിബിഐ പ്രത്യേക കോടതി വിധിച്ച 20 വര്‍ഷം തടവ് പോരെന്നും വധശിക്ഷ തന്നെ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സന്യാസിമാരുടെ പ്രക്ഷോഭം.
ഗുര്‍മീതിന് വധശിക്ഷ ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും, മുദ്രാവാക്യവും മുഴക്കിയാണ് സന്യാസിമാരുടെ സമരം. ഗുര്‍മീത് റാം റഹീം ഒരു യഥാര്‍ത്ഥ സന്യാസിയല്ലെന്നും, പണവും അധികാരവുമുള്പ്പെടെ ആഡംബര ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നുവെന്നും സന്യാസിമാര്‍ ആരോപിക്കുന്നു. ഗുര്‍മീത് വധശിക്ഷയാണ് അര്‍ഹിക്കുന്നത്. ഇവര്‍ പറയുന്നു. തന്റെ അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് പഞ്ചകുല സിബിഐ പ്രത്യേക കോടതി ഗുര്‍മീത് റാം റഹീം സിംഗിന് 20 വര്‍ഷം തടവ് വിധിച്ചത്.
പീഡിപ്പിക്കപ്പെട്ടതില്‍ ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു. രണ്ടു കേസുകളിലും പ്രത്യേകം പ്രത്യേകമാണ് ശിക്ഷ. 29 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.