സര്‍ക്കാര്‍ ചിലവില്‍ ഗോധ്ര കലാപത്തെ തുടര്‍ന്ന് പൊളിച്ചു നീക്കിയ മതസ്ഥാപനങ്ങള്‍ നിര്‍മിച്ചു നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 2002 ലായിരുന്നു കലാപം നടന്നത്.
ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ആരാധനാലയങ്ങള്‍ പണിയാന്‍ സാധിക്കില്ലെന്നും ആ പണം സമൂഹത്തിന്റെ വികസനത്തിനുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
കലാപത്തില്‍ തകര്‍ക്കപ്പെട്ട 500-ല്‍ അധികം മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നിര്‍മിച്ചു നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഈ വിധി.
സംഭവത്തെ തുടര്‍ന്ന് 50,000 രൂപ വീതമാണ് സംസ്ഥാന സര്‍ക്കാര്‍ കലാപത്തില്‍ തകര്‍ന്ന വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കിയത്. ഇതുതന്നെ മതസ്ഥാപനങ്ങള്‍ക്കും നല്കിയാല് മതിയെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി.സി. പന്ദ് എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തിയിരിക്കുന്നത്.