ഗോപാല്‍ സുബ്രഹ്മണ്യം ഇന്ന് തിരുവനന്തപുരത്ത് എത്തും; ബി നിലവറ തുറക്കുന്ന കാര്യം ചര്‍ച്ചയാകും

0
58


തിരുവനന്തപുരം; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമിക്കസ് ക്യൂറിയായി സുപ്രീംകോടതി നിയോഗിച്ച ഗോപാല്‍ സുബ്രഹ്മണ്യം ഇന്ന് തിരുവനന്തപുരത്ത് എത്തും. ബി നിലവറ തുറക്കുന്ന കാര്യം ചര്‍ച്ചചെയ്യാനായാണ് ഗോപാല്‍ സുബ്രഹ്മണ്യം എത്തുന്നത്. .അമിക്കസ് ക്യൂറി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അനുസരിച്ചാകും ബി. നിലവറ തുറക്കുന്ന കാര്യത്തില്‍ സുപ്രിംകോടതിതീരുമാനം വരുന്നത്.
സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരത്ത് എത്തുന്ന ഗോപാല്‍ സുബ്രഹ്മണ്യം രാജകുടുംബാംഗങ്ങള്‍, ക്ഷേത്രം തന്ത്രി, ഭക്തജനങ്ങളുടെ പ്രതിനിധികള്‍ എന്നിവരുമായും ചര്‍ച്ചനടത്തും. മുഖ്യമന്ത്രി പിണറായി വിജയനേയും ഗോപാല്‍ സുബ്രഹ്മണ്യം സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. ക്ഷേത്രദര്‍ശനത്തിനുശേഷമാകും ഗോപാല്‍ സുബ്രഹ്മണ്യം ക്ഷേത്രം തന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക.
ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് ആചാര അനുഷ്ഠാനങ്ങള്‍ക്കോ വിഗ്രഹ പ്രതിഷ്ഠയ്‌ക്കോ പ്രശ്‌നമുണ്ടാകുമോ എന്ന കാര്യമാണ് തന്ത്രിയോട് ആരായുക. പിന്നീട് കവടിയാര്‍ കൊട്ടാരത്തിലെത്തി രാജകുടുംബാംങ്ങളുമായി ചര്‍ച്ച നടത്തും. ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിന് രാജകുടുംബം എതിരാണ്. ഭക്തരുടെ വിവിധ പ്രതിനിധികളുമായും വിഷയം ഗോപാല്‍സുബ്രഹ്മണ്യം ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് തങ്ങുന്ന അമിക്കസ് ക്യൂറി ബുധനാഴ്ച സുപ്രീംകോടതി നിയോഗിച്ച വിദഗ്ധര്‍ നടത്തുന്ന ശ്രീപത്മനാഭ സ്വാമി വിഗ്രഹ പരിശോധനയും നിരീക്ഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here