ജപ്പാനു മുകളിലൂടെ മിസൈലയച്ച് ഉത്തരകൊറിയയുടെ പ്രകോപനം

0
74

ജപ്പാനു മുകളിലൂടെ മിസൈലയച്ച് ഉത്തരകൊറിയയുടെ പ്രകോപനം. ഉത്തരകൊറിയന്‍ മിസൈല്‍ ജപ്പാന് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തില്‍ പതിച്ചതായി ദക്ഷിണ കൊറിയും ജപ്പാനും സ്ഥിരീകരിച്ചു.

ജപ്പാന് 550 കിലോമീറ്റര്‍ മുകളിലായാണ് മിസൈല്‍ സഞ്ചരിച്ചത്. ഇനിയും പ്രകേപനമുണ്ടായാല്‍ നേരിടാന്‍ സൈന്യം സുസജ്ജമാണെന്നും ജപ്പാന്‍ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിസൈല്‍ 2700 കിലോമീറ്റര്‍ സഞ്ചരിച്ചതായി ജപ്പാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ജപ്പാന് നേരെയുള്ള സുരക്ഷാ ഭീഷണിയായാണ് മിസൈല്‍ പ്രയോഗത്തെ നോക്കിക്കാണുന്നതെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വത്തിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.

അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഗുവാമിനെ ആക്രമിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നു. ഗുവാമിനെ ആക്രമിക്കണമെങ്കില്‍ ജപ്പാന് മുകളിലൂടെ മാത്രമെ മിസൈല്‍ അയയ്ക്കാന്‍ സാധിക്കുകയുള്ളു. അതുകൊണ്ടു തന്നെ ഈ പ്രകോപനത്തെ വളരെ ഗൗരവത്തോടെയാണ് അമേരിക്ക പരിഗണിക്കുന്നത്.

ഇതിന് മുമ്പ് 2009ലാണ് ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ പറത്തിയത്. അന്ന് തങ്ങള്‍ വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ചതാണെന്നാണ് ഉത്തരകൊറിയ അവകാശപ്പെട്ടത്. എന്നാലത് ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണമായിരുന്നുവെന്നാണ് ജപ്പാന്‍ ആരോപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here