ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളുടെ യോഗം നാളെ തിരുവനന്തപുരത്ത്

0
52


തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളുടെ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. പോലീസ് ആസ്ഥാനത്താണ് യോഗം നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയ തീരുമാനപ്രകാരമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളുടെ യോഗം ചേരുന്നത്.
അടുത്ത മാസം പ്രധാനമന്ത്രി വിളിച്ചിരിക്കുന്ന സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തിന് മുന്നോടിയായാണ് ഈ യോഗം. ഐ എസ് തീവ്രവാദം, ലൗ ജിഹാദ് , മാവോയിസ്റ്റ് പ്രവര്‍ത്തനം, തീരദേശ സുരക്ഷ, കുറ്റാന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ കൈമാറല്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
യോഗത്തിന്റെ റിപ്പോര്‍ട്ട് ദില്ലിയില്‍ അവതരിപ്പിക്കും. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക,ആന്ധ്ര, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാര്‍ യോഗത്തില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here