ദിലീപിനെതിരായ വിധി; അന്വേഷണം ശരിയെന്നതിന്റെ തെളിവ്- ബെഹ്‌റ

0
63

നടന്‍ ദിലീപിന്റെ ജാമ്യം തള്ളിയ കോടതി വിധി അന്വേഷണം ശരിയായ ദിശയിലാണ് എന്നതിന്റെ തെളിവാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ദിലീപിനെതിരെ തെളിവുകള്‍ ഇനിയും ലഭിക്കാനുണ്ടെന്നും, എല്ലാ പഴുതുകളുമടച്ച കുറ്റപത്രമാരിക്കും സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നു രാവിലെയാണ് മൂന്നാമതും ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പുറത്തിറങ്ങിയാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന കാരണമാണ് കോടതി പ്രധാനമായും അംഗീകരിച്ചത്. കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് ജാമ്യം അനുവദിക്കുന്നത് ഉചിതമല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. കൂടാതെ കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഇനി ജാമ്യത്തിന് ഹൈക്കോടതിയില്‍ വീണ്ടും ശ്രമിച്ചാല്‍ ഇതേ ജഡ്ജി തന്നെയാകും വാദം കേള്‍ക്കുക. അല്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുകയാണ് ദിലീപിനുമുന്നിലുള്ള വഴി. കുറ്റപത്രം നല്‍കുന്നതിന് മുമ്പായി ജാമ്യം ലഭിക്കുന്നതിന് ഈ രണ്ട് വഴികളാണ് ദിലീപിന് മുന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here