ദിലീപിനെ കുടുക്കിയതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, ദിലീപിനെതിരെ പോലീസ് കള്ളക്കേസ് ചുമത്തിയതാണെന്നാണ് ദിലീപിന്റെ അഭിഭാഷകന് അഡ്വ. ബി. രാമന്‍പിള്ള കോടതിയില്‍ അറിയിച്ചു.
സിനിമാ മേഖലക്ക് അകത്തും പുറത്തും നിന്നുള്ള ആളുകള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അദ്ദേഹം ഇക്കാര്യം കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ദിലീപിനെതിരെ കൂടുതല്‍ ഗുരുതരമായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ദിലീപിന്റെ ജാമ്യം തള്ളിയ സാഹചര്യത്തില്‍ വിചാരണത്തടവുകാരനായിട്ടായിക്കും ഇനി കഴിയുക.