നടന്‍ ബിജുമേനോന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

0
102

മലപ്പുറം: നടന്‍ ബിജുമേനോന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയില്‍ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ബിജുമേനോനു പരുക്കില്ല. .

തൃശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബിജുമേനോന്‍ സഞ്ചരിച്ച കാറിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here