കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ തെളിവുകളും ലഭിച്ചശേഷം മാത്രമേ കുറ്റപത്രം സമര്പ്പിക്കൂകയുള്ളൂവെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. ഇനിയും തെളിവുകള്‍ ലഭിക്കാനുണ്ട്. കുറ്റപത്രത്തില്‍ മുഴുവന്‍ തെളിവുകളും ഉണ്ടാകുമെന്നും ബെഹ്റ പറഞ്ഞു,
നടിയെ ആക്രമിച്ചക്കേസില്‍ നടന് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടുണ്ട്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യം നല്കിയാല് പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.
ജാമ്യത്തില്‍വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന പൊലീസ് നിലപാട് ഹൈക്കോടതി ശരിച്ചു. മുദ്രവെച്ച കവറില്‍ ദിലീപിനെതിരായ പുതിയ തെളിവുകള്‍ അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറിയിരുന്നു. കുടുങ്ങി ദിലീപേട്ടാ എന്ന പള്‍സര്‍ സുനിയുടെ ശബ്ട സന്ദേശം കൂടി പൊലീസ് ഹാജരാക്കി എന്നാണ് സൂചന. ഹൈക്കോടതി ഈ കേസില്‍ പ്രോസിക്യൂഷന് വാദങ്ങള്‍ ആണ് ശരിവെച്ഛത്.