പിറവം നഗരസഭ കൗണ്‍സിലില്‍ കൂട്ടത്തല്ല്

0
47

ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നഗരസഭാ കൗണ്‍സിലില്‍ കൂട്ടത്തല്ല്. അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുന്ന പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് അടിയില്‍ കലാശിച്ചത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നഗരസഭാധ്യക്ഷന്‍ സാബു കെ. ജേക്കബ് വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. യു.ഡി.എഫ്. നേതൃത്വത്തിലുള്ള അധ്യക്ഷന്‍ രാജി വെക്കണമെന്ന് പ്രതിപക്ഷമായ എല്‍.ഡി.എഫും ബി.ജെ.പിയും കൗണ്‍സിലും ആവശ്യപ്പെട്ടു. ഈ പ്രതിക്ഷേധം വാക്ക് തര്‍ക്കത്തില്‍ എത്തുകയും പിന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുകയും ചെയ്തു.

കൂട്ടത്തല്ലില്‍ വനിതാകൗണ്‍സിലര്‍മാരും ഉണ്ടായിരുന്നു. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here