ബിജിബാലിന്റെ ഭാര്യ ശാന്തി ബിജിബാൽ അന്തരിച്ചു

0
1506


കൊച്ചി∙ സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ ശാന്തി ബിജിബാൽ അന്തരിച്ചു. . തലച്ചോറിലെ രക്ത്രസ്രാവം കാരണം ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നർത്തകിയായിരുന്നു ശാന്തി. ദയ, ദേവദത്ത് എന്നിവരാണ് മക്കൾ.

2002ലാണ് ബിജിബാലും ശാന്തിയും വിവാഹിതരാകുന്നത്. വീട്ടിൽ കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ബിജിബാൽ സംഗീതം പകർന്ന ‘സകലദേവ നുതേ’ എന്ന പേരിൽ സരസ്വതി സ്തുതികളുടെ നൃത്ത രൂപം ശാന്തി പുറത്തിറക്കിയിരുന്നു.

ബിജിബാൽ പുറത്തിറക്കിയ ‘കയ്യൂരുള്ളൊരു സമര സഖാവിന്’ എന്ന പാട്ടിന്റെ വിഡിയോയിൽ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here