മഹാരാഷ്ട്രയില്‍ തുരന്തോ എക്സ്പ്രസ് പാളം തെറ്റി: ആളപായമില്ല

0
55


മഹാരാഷ്ട്രയിലെ തിട്വാലയില്‍ തുരന്തോ എക്സ്പ്രസ് പാളം തെറ്റി. നാഗ്പൂര്‍-മുംബൈ ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വസിന്ദ്-അസങ്കോണ്‍ സ്റ്റേഷനുകള്‍ക്ക് മധ്യേ ഒറ്റപ്പെട്ട സ്ഥലത്തുവച്ച് രാവിലെ 6.30 നായിരുന്നു അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. 10 ദിവസത്തിനിടെയുണ്ടാകുന്ന നാലാമത്തെ ട്രെയിനപകടമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here