മുംബൈയില്‍ മഴ കനക്കുന്നു; നഗരം വെള്ളപ്പൊക്ക ഭീതിയില്‍

0
54

കഴിഞ്ഞ നാലുദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരം വെള്ളപ്പൊക്ക ഭീതിയില്‍. ശനിയാഴ്ച തുടങ്ങിയ മഴയാണ് ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നത്. ഇതോടെ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളത്തിനടിയിലാണ്.

നഗരത്തിന്റെ പലഭാഗങ്ങളിലും അടുത്ത 48 മണിക്കൂര്‍ കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നും അടിയന്തര ആവശ്യങ്ങളില്ലെങ്കില്‍ പുറത്തിറങ്ങരുതെന്നും ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ലോക്കല്‍ ട്രെയിനുകള്‍ പശ്ചിമ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.

സിയോണ്‍, അന്ധേരി സബ്വേ, എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതായി രണ്ട് പരാതികള്‍ ലഭിച്ചതായി ബി എം സി അറിയിച്ചു. എന്നാല്‍ മാട്ടുംഗ, ദാദറിനു സമീപപ്രദേശങ്ങള്‍, ഹിന്ദ്മാത, വാഡല. ഘട്കോപര്‍, മുളുന്ദ് എന്നിവിടങ്ങളും വെള്ളക്കെട്ടുകള്‍ നിറഞ്ഞു. ഇവ ഗതാഗത തടസ്സത്തിനും കാരണമായിട്ടുണ്ട്.
കനത്തമഴയും വെള്ളക്കെട്ടും ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here