മോഹന്‍ ഭഗവതിനെ വിലക്കിയ സംഭവം; പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

0
89

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് സ്വാതന്ത്രദിനത്തില്‍ പതാക ഉയര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നടപടിയിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.

സ്വാതന്ത്ര്യ ദിനാഘോഷം അട്ടിമറിക്കാന്‍ ശ്രമം നടത്തി, വിചിത്രമായ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. പാലക്കാട്ടെ കര്‍ണ്ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ പാതാക ഉയര്‍ത്തുന്നതിനായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വിലക്ക് ലംഘിച്ച് അദ്ദേഹം പതാക ഉയര്‍ത്തി.

സംഭവത്തെ തുടര്‍ന്ന് ബിജെപിയുടെ പാലക്കാട് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here