രാഹുല്‍ ഈശ്വരിന്റെ ലക്ഷ്യം എന്‍ഐഎ കേസ് അന്വേഷണം അട്ടിമറിക്കലാണെന്ന് ഭാരതീയ  ഹിന്ദു സമാജ്

0
646


തിരുവനന്തപുരം: കൗൺസിലിങ്ങ് എന്ന വ്യാജേന ഒളിക്യാമറയുമായി മൂന്ന് പ്രാവശ്യം അഖിലയെന്ന ഹാദിയയുടെ വീട് സന്ദർശിച്ച് സംഭാഷണങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച രാഹുല്‍ ഈശ്വരിന്റെ ലക്ഷ്യം എന്‍ഐഎ കേസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് ഭാരതീയ ഹിന്ദു സമാജ് ആരോപിച്ചു.

എന്‍ഐഎ അന്വേഷണം അട്ടിമറിച്ച് അഖിലയെന്ന ഹാദിയ ഇപ്പോഴും ഇസ്ലാം മതവിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്നുവെന്ന് പരമോന്നത നീതിപീoത്തെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് രാഹുല്‍ ഈശ്വര്‍ നീങ്ങിയത്. ഇത് ജിഹാദികളെ സഹായിക്കാനും ഒപ്പം അവരെ സംരക്ഷിക്കാനും വേണ്ടിയുള്ളതാണ്. രാഹുലിന്റെ ചെയ്തികളില്‍ പൊതുസമൂഹത്തിനെക്കൂടി തെറ്റിദ്ധരിപ്പിക്കാനുള്ള ലക്ഷ്യവുമുണ്ട്.

ശബരിമലയുടെ തന്ത്രി കുടുംബത്തിലെ അംഗമായ രാഹുൽ ഈശ്വറിന്റെ നീക്കങ്ങള്‍ ഏതോ നിഗൂഢശക്തികൾക്ക് വശംവദനായ രീതിയിലാണ്. ബംഗളൂരു സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായി പരോളിലിറങ്ങിയ അബ്ദുൾ നാസർ മദനിയെ സന്ദര്‍ശിച്ചത് ഈ രീതിയിലേ കാണാന്‍ കഴിയൂ.

ആർഷഭാരത സംസ്കൃതിയുടെ പ്രതീകങ്ങൾ വേദങ്ങളും , ഉപനിഷത്തുകളും മാത്രമല്ല എരുമേലി വാവരു പള്ളിയും, അർത്തുങ്കൽ വെളുത്തച്ഛനും, ഹാജി അലിയും, സൂഫികളുമെല്ലാമാണെന്ന് സ്ഥാപിച്ചെടുക്കുവാനാണ് രാഹുല്‍ ഈശ്വര്‍ ശ്രമിക്കുന്നത്.

ഹിന്ദു തീവ്രവാദികൾ പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലീങ്ങളുടെ തലയിൽ കെട്ടിവെക്കുന്നു എന്ന് പരാമര്‍ശം നടത്തുകയും ചെയ്യുന്നു. രാഹുല്‍ ഈശ്വറിന്റെ ഈ പ്രസ്താവനകളെയും പ്രവര്‍ത്തികളെയും ഭാരതീയ ഹിന്ദു സമാജ് അപലപിക്കുന്നു. രാഹുൽ ഈശ്വർ പരാമർശങ്ങൾ പിൻ വലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും ഭാരതീയ ഹിന്ദു സമാജ് ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here