ലണ്ടനില്‍ മൂടല്‍മഞ്ഞ്: 150 പേര്‍ ആശുപത്രിയില്‍

0
67


ബ്രിട്ടണില്‍ മൂടല്‍മഞ്ഞ് പടര്‍ന്നതിനെ തുടര്‍ന്ന് നൂറിലതികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂടല്‍മഞ്ഞ് ബ്രിട്ടണിലെ കിഴക്കന്‍ സസെക്‌സ് തീരത്താണ് വ്യാപിച്ചിരിക്കുന്നത്. മഞ്ഞ് കൂടുതലായി അനുഭവപ്പെടുന്നത് ബര്‍ലിങ് ഗ്യാപ് ബീച്ചിലാണ്.

ബ്രിട്ടണില്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവരെയാണ് ആശുപത്രിയില്‍ ആയത്. കടലില്‍ നിന്ന് തീരത്തേക്ക് വീശിയ കാറ്റിനൊപ്പമാണ് മൂടല്‍ മഞ്ഞ് ഉണ്ടായത്. ഇത് പ്രദേശവാസികളായ ആളുകള്‍ക്ക് ശ്വാസതടസവും കണ്ണിന് നീറ്റലും അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ലെങ്കിലും ഏകദേശം 150 ആളുകള്‍ ചികിത്സ തേടിയിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് പത്തുമിനിറ്റിനകം കടല്‍ത്തീരം ഒഴിപ്പിച്ചു. പ്രദേശത്തുള്ളവരോട് വീടും ജനാലും അടച്ചിടണമെന്നും നിര്‍ദേശിച്ചു. പ്രദേശവാസികളോടെല്ലാം താത്കാലികമായി ഒഴിഞ്ഞു പോകാനും ആവശ്യപ്പെട്ടു. ഫ്രാന്‍സില്‍ നിന്നാണ് കടല്‍കടന്ന് ‘മൂടല്‍മഞ്ഞ്’ എത്തുന്നതെന്നാണ് നിഗമനം. സംഭവം വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായതാണെന്നാണ് വിവരങ്ങള്‍.

എവിടെയാണ് ഇത് സംഭവിച്ചതെന്നത് വ്യക്തമല്ല. അതേസമയം മൂടല്‍മഞ്ഞില്‍ ക്ലോറിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായാണ് ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ പറയുന്നത്. ഏതെങ്കിലും ജലശുദ്ധീകരണശാലയില്‍ നിന്ന് ക്ലോറിന്‍ വാതകം ചോര്‍ന്നതാകാമെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക സംഘടനകളും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കിഴക്ക് ഹാസ്റ്റിങ്സ് ഭാഗത്തേക്ക് ‘മഞ്ഞ്’ നീങ്ങുന്നതായും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ബര്‍ലിങ് ഗ്യാപ്പ് ബീച്ചില്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here