വന്‍ ബാധ്യത വരുത്തിയ 40 കമ്പനികളുടെ പേരുകള്‍ ആര്‍ബിഐ പുറത്തുവിടുന്നു

0
58

വന്‍ബാധ്യത വരുത്തിയ 40 കമ്പനികളുടെ പേര് വിവരങ്ങള്‍ ആര്‍ബിഐ പുറത്തുവിടുന്നു. വായ്പയെടുത്ത് ബാധ്യതവരുത്തിയവരുടെ വിവരങ്ങള്‍ രാണ്ടാംഘട്ടമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിടുന്നത്.

ബാങ്കുകള്‍ക്ക് വന്‍ ബാധ്യത വരുത്തിയ കമ്പനികള്‍ വീഡിയോകോണ്‍, കാസ്ടെക്സ് ടെക്നോളജീസ്, വിസ സ്റ്റീല്‍, ജെഎസ്പിഎല്‍ തുടങ്ങിയവയാണ്. പട്ടികയിലുള്ള കമ്പനികളിലേറെയും ഇന്‍ഫ്ര, പവര്‍ സെക്ടറുകളിലുള്ളവയാണ്. സെപ്റ്റംബറിലാകും കമ്പനികളുടെ പേര് വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുക.

റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന് വിസ സ്റ്റീലിന്റെ ഓഹരി വില 1.24 ശതമാനം ഇടിഞ്ഞ് 19.90 നിലവാരത്തിലെത്തി. മൂന്ന് മാസത്തിനിടെ 26 ശതമാനവും ആറ് മാസത്തിനിടെ 60 ശതമാനവുമാണ് വിസയുടെ ഓഹരി വില ഇടിഞ്ഞത്. വീഡിയോകോണിന്റെ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞ് 18.35 രൂപയായി. കഴിഞ്ഞ മൂന്ന് മാസംകൊണ്ട് കമ്പനിയുടെ വിപണിമൂല്യം 60 ശതമാനമാണ് താഴെപ്പോയത്.

സ്റ്റീല്‍ ഓഹരിയായ ജെഎസ്പിഎലിന്റെ വില 2.5ശതമാനമിടിഞ്ഞ് 132.45 രൂപയായി. കഴിഞ്ഞ മൂന്ന് മാസംകൊണ്ട് പത്ത് ശതമാനം നേട്ടമുണ്ടാക്കിയ ശേഷമാണ് ഓഹരിയുടെ വിലതകര്‍ച്ച. 3,000 കോടി രൂപമുതല്‍ 50,000 കോടി രൂപവരെയാണ് ഈ കമ്പനികള്‍ വരുത്തിയിട്ടുള്ള ബാധ്യത. രാജ്യത്തെ ബാങ്കുകള്‍ക്ക് 8 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here