വിവാഹിതരാകാന്‍ പോകുന്ന മലയാളി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വധഭീഷണി

0
95

വിവാഹിതരാകാന്‍ പോകുന്ന മലയാളി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വധഭീഷണി. ആരവ് അപ്പുക്കുട്ടനും, സുകന്യ കൃഷ്ണക്കുമാണ് ഫേസ്ബുക്കിലൂടെ വധഭീഷണി വന്നത്. വിവാഹിതരാകാന്‍ പോകുന്ന എന്ന വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് ഫെയ്‌സ്ബുക്കില്‍ ഇട്ടപ്പോള്‍ കമന്റായിട്ടാണ് ആദ്യം വധഭീഷണി വന്നത്.

‘ഇവര്‍ കൊല്ലപ്പെടേണ്ടവരാണ്’എന്നതായിരുന്നു കമന്റ്. പ്രാഥമിക പരിശോധനയില്‍ സന്ദേശം വന്ന മായങ്ക് എന്ന പ്രൊഫൈല്‍ ഐ.ഡി വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ ആറോളം വധഭീഷണികള്‍ വേറെയും വന്നിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്ന് ഇരുവരും ബംഗളൂരുവിലെ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കയാണ്.

ഗസറ്റില്‍ പേര് മാറ്റിക്കിട്ടിയെങ്കിലും മറ്റു രേഖകള്‍ ലഭിച്ച ശേഷം സെപ്റ്റംബറില്‍ നിയമപ്രകാരം വിവാഹിതരാവുമെന്നും ആരെതിര്‍ത്താലും പിന്മാറില്ലെന്നും വധഭീഷണിയെ നിയമപരമായി നേരിടുമെന്നും ആരവും സുകന്യയും പറഞ്ഞിട്ടുണ്ട്.

മുംബൈയില്‍െവച്ച് അടുത്തിടെ കണ്ടുമുട്ടിയ ആരവിന്റെയും സുകന്യയുടെയും സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ ഇവര്‍ വിവാഹിതരാകാനും തീരുമാനിച്ചു.

കോട്ടയം മുണ്ടക്കയം ഏന്തയാര്‍ സ്വദേശിയായ ബിന്ദു (ആരവ്) ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് താന്‍ യഥാര്‍ത്ഥത്തില്‍ ആരെന്ന് തിരിച്ചറിയുന്നത്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ചന്തു (സുകന്യ) ഇന്റര്‍സെക്‌സായിട്ടാണ് (പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാവയവത്തോടെ ജനിക്കുന്ന അവസ്ഥ) ജനിച്ചത്. പിന്നീടവര്‍ സര്‍ജറിയിലൂടെ സ്ത്രീയും പുരുഷനുമായി മാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here