ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാവില്ലെന്ന് തിരുവിതാംകൂർ രാജകുടുംബം

0
72


തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാവില്ലെന്ന് വീണ്ടും തിരുവിതാംകൂർ രാജകുടുംബം. നിലവറ തുറക്കാൻ തീരുമാനിച്ചാൽ നടപടികളിൽ നിന്ന് രാജകുടുംബം വിട്ടുനിൽക്കുമെന്നും അശ്വതി തിരുന്നാൾ ഗൗരിലക്ഷമിഭായ് വ്യക്തമാക്കി. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം വൈകിട്ട് രാജകുടുംബവുമായി ഈ വിഷയത്തില്‍ ചർച്ച നടത്തും.

ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിർണയത്തിനായി ബി നിലവറ തുറക്കുന്നതിൽ സുപ്രീംകോടതി നിർദേശപ്രകാരം രാജകുടുംബവുമായി ചർച്ച നടത്താനാണ് അമിക്കസ് ക്യൂറി ഗോപാൽസുബ്രഹ്മണ്യം കേരളത്തിലെത്തിയത്.

എന്നാൽ ബി നിലവറ തുറക്കാനാവില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് രാജകുടുംബം വ്യക്തമാക്കി. നിലവറ തുറക്കാൻ തീരുമാനിച്ചാൽ നടപടികളോട് സഹകരിക്കേണ്ടെന്നുമാണ് തീരുമാനം.

എതിർപ്പിന്റെ കാരണം കോടതിയെ അറിയിക്കും. എന്നാൽ ഇന്ന് വൈകിട്ട് കവടിയാർ കൊട്ടാരത്തിലെത്തി അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ചര്‍ച്ച നടത്തും. . ഇന്ന് രാവിലെ അദേഹം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here