സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ അന്തിമ ഫീസ്‌ ഒക്ടോബറിൽ തീരുമാനിക്കും

0
74

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനത്തില്‍ വന്ന കോടതിവിധികള്‍ സര്‍ക്കാരിനു തിരിച്ചടിയായിരിക്കെ വിഷയത്തില്‍ ദ്രുതഗതിയിലുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍ നീങ്ങുന്നു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ്‌ ഒക്ടോബറിൽ തീരുമാനിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. ഫീസ് നിർണ്ണയ സമിതിക്ക് മുന്നിൽ രേഖകൾ ഹാജരാക്കാൻ കോളജുകൾക്ക് സെപ്റ്റംബർ 17 വരെ സമയം അനുവദിച്ചിട്ടുണ്ട്.

പതിനൊന്നു ലക്ഷമെന്ന ഫീസിൽ മാറ്റം വരുത്താനുള്ള അധികാരം ഫീസ് നിർണ്ണയ സമിതിക്ക് മാത്രമാണ്. പ്രവേശന നടപടികളാരംഭിച്ച് മൂന്നുമാസത്തിനകം അന്തിമ ഫീസ് തീരുമാനിക്കണമെന്നാണ് കോടതി ഫീസ് നിർണ്ണയ സമിതിക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ബാങ്ക് ഗ്യാരന്റി സംബന്ധിച്ച് സർക്കാർ നാളെ ബാങ്കുകളുമായി ചർച്ച നടത്തും. ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി എന്ന വിഷയമാണ് സർക്കാർ ബാങ്കുകളുമായി ചർച്ച നടത്തുന്നത്.

സെപ്റ്റംബർ 17 വരെ കോളജുകൾക്ക് വരവ് , ചെലവ് കണക്കുകളും പ്രതീക്ഷിക്കുന്നഫീസിന്റെ വിശദാംശങ്ങളും സമർപ്പിക്കാം. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി ഇത് വിലയിരുത്തും. ഒക്ടോബറിൽ അന്തിമ ഫീസ് നിർണ്ണയിച്ച് സുപ്രീം കോടതിയെ അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here