സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; എസ്.സി, എസ്.ടിക്കാരുടെ ഫീസ് സര്‍ക്കാര്‍ നല്‍കും

0
94

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി എ.കെ ബാലന്‍. നീറ്റ് ലിസ്റ്റില്‍ നിന്നും പ്രവേശനം ലഭിച്ച ഒരു വിദ്യാര്‍ത്ഥിക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം അറിയിച്ചു.

നീറ്റ് ലീസ്റ്റില്‍ നിന്നും പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാരോ, കോടതിയോ നിശ്ചയിക്കുന്ന ഫീസ് ഏതായാലും നല്‍കും. ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ വഹിക്കും. ഇക്കാര്യം നിയമസഭയിലും വ്യക്തിമാക്കിയിട്ടുള്ളതാണ്. തുടര്‍ന്ന് നടക്കുന്ന സ്പോട് അഡ്മിഷനില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കും ഈ സഹായം ലഭിക്കും.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫീസിന്റെ പേര് പറഞ്ഞ് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചാല്‍ അത്തരം മാനേജ്മെന്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ചില മാനേജ്മെന്റുകള്‍ ഫീസിന്റെ പേരില്‍ സീറ്റ് നിഷേധിക്കുകയോ വിദ്യാര്‍ത്ഥികളോട് വിലപേശുകയോ ചെയ്യുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ വിശദീകരണമെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here