സ്വാശ്രയ മെഡിക്കല്‍ വിദ്യാർഥികളെ വഴിയാധാരമാക്കിയ ഉത്തരവാദിത്തത്തില്‍ നിന്നും കെ.കെ.ശൈലജയ്ക്ക് ഒഴിഞ്ഞു മാറാനാവില്ലെന്ന് കുമ്മനം

1
61

തിരുവനന്തപുര: സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് യോഗ്യരായ വിദ്യാർഥികളെ വഴിയാധാരമാക്കിയ ഉത്തരവാദിത്തത്തില്‍ നിന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് ഒഴിഞ്ഞു മാറാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

പാവപ്പെട്ട സമർഥരായ വിദ്യാർഥികളെ, പണമില്ലെന്ന കാരണത്താല്‍ നിരാലംബരാക്കുന്ന സുപ്രീം കോടതി വിധിക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയും അലംഭാവവുമാണ്. സ്വാശ്രയ മാനേജ്‌മെന്റുകളുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയും നീക്കുപോക്കുകളില്‍ എത്തുകയും ചെയ്‌തോ എന്ന സംശയം ഉണര്‍ത്തുന്നതാണ് സര്‍ക്കാരിന്റെ നിലപാടും, സുപ്രീംകോടതി വിധിയും.

ഒട്ടേറെ വിദ്യാർഥികളുടെയും, അവരുടെ രക്ഷിതാക്കളുടെയും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും, മോഹങ്ങളും ആണ് സര്‍ക്കാര്‍ അലംഭാവം മൂലം തകര്‍ക്കപ്പെട്ടത്.. ആരോഗ്യമന്ത്രി എന്ന നിലയില്‍ കെ.കെ.ശൈലജയുടെ കുറ്റകരമായ അനാസ്ഥയും അവരുടെ കഴിവുകേടും വിളിച്ചറിയിക്കുന്ന ഒട്ടേറെ സംഭവങ്ങളുടെ നീണ്ട പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ്. കുമ്മനം പറഞ്ഞു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here