ഹജ്ജിനെത്തിയ ഏറ്റവും പ്രായമുള്ള ഹാജിക്ക് വയസ്സ് 104

0
47

ഏറ്റവും പ്രായംകൂടിയ ഹാജി ഹജ്ജിനെത്തി. 104 വയസ്സുള്ള മറിയ മര്‍ജാനിയയാണ് ഈ ഹാജി. ഇന്തോനേഷ്യയില്‍നിന്നാണ് മറിയ മര്‍ജാനിയ ഹജ്ജിനെത്തിയത്. ഈ വര്‍ഷത്തെ ഹജജു തീര്‍ത്ഥാടകരില്‍ ഏറ്റവും പ്രായമുള്ള ഹാജിയാണ് ഇവര്‍.

ഏറെ നാളത്തെ ആഗ്രഹത്തിനുശേഷം പുണ്യഭൂമിയില്‍ എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ ഉമ്മ. നേരത്തേ മക്കയിലെത്തി ഉംറ ചെയ്ത മര്‍ജാനിയ തിരികെ പോകുമ്പോള്‍ വിശുദ്ധ മക്കയെ നോക്കി ഉമ്മ പറഞ്ഞിരുന്നത് ഇതായിരുന്നു ‘അല്ലാഹുവിന്റെ വിധിയുണ്ടെങ്കില്‍ ഞാന്‍ ഹജ്ജ് കര്‍മ്മത്തിന് വിണ്ടും പുണൃഭൂമിയിലെത്തും”. ഈ ആഗ്രഹത്തിനായി ഏറെ നാള്‍ കാത്തിരിക്കേണ്ടിവന്നു. ഈ ആഗ്രഹം മനസ്സില്‍ എന്നും ഉണ്ടായിരുന്നു. പുണൃ ഹജ്ജില്‍ പങ്കെടുക്കാനെത്തുന്ന ഭാഗൃവാന്‍മാരില്‍ തന്നെയും ഉള്‍പ്പെടുത്തണമേ എന്ന് എന്നും പ്രാര്‍ത്ഥിക്കുമായിരുന്നു. ഇതായിരുന്നു ഈ ഉമ്മയുടെ പ്രാര്‍ത്ഥനയും.

മറിയ മര്‍ജാനിയുടെ ജനനം 1913ലാണ്. മൂന്ന് മക്കളും ജീവിച്ചിരിപ്പില്ല. 15 പേരകുട്ടികള്‍ ഉണ്ട്. അയല്‍വാസികളുടെ നല്ല മനസ്സുകൊണ്ടാണ് പണം സ്വരുപിച്ച് ഹജജ് കര്‍മ്മത്തിനെത്തിയത്. ഇന്തോനേഷൃന്‍ കോണ്‍സുലേറ്റ് അധികൃതരും ജിദ്ദ വിമാനത്താവള അധികൃതരും ചേര്‍ന്ന് മറിയ മര്‍ജാനിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here