അമേരിക്ക രാജ്യത്തിന് കോടികളല്ല, പകരം ‘നിലക്കടല’ മാത്രമാണെന്ന് നല്‍കിയതെന്ന പരിഹാസവുമായി പാകിസ്ഥാന്. ഭരണകക്ഷിയിലെ പ്രമുഖ നേതാവും മുന്‍മന്ത്രിയുമായ ചൗധരി നിസാറാണ് പാകിസ്താന് ദേശീയ അസംബ്ലിയില്‍ ഇക്കാര്യം അറിയിച്ചത്.
കൂടാതെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അമേരിക്കയില്‍നിന്ന് പാകിസ്താന് ലഭിച്ച സഹായം എത്രയെന്ന് തിട്ടപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദികളെ നേരിടാന്‍ പാകിസ്താന് അമേരിക്ക കോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക സഹായം നല്‍കിയെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ചാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയത്.
ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ പാകിസ്താന് നല്കിയ സേവനത്തിന് പ്രതിഫലമായാണ് ഫണ്ട് സ്വീകരിച്ചതെന്ന് ചൗധരി നിസാര്‍ പറഞ്ഞു. ഫണ്ട് കൈമാറാന്‍ അവര്‍ മാസങ്ങളെടുത്തുവെന്ന ആരോപണവും നിസാര്‍ ഉന്നയിച്ചു.
50 കോടി ഡോളര്‍ പാകിസ്താന് ആവശ്യപ്പെട്ടുവെങ്കിലും 20 കോടി ഡോളര്‍ മാത്രമാണ് അമേരിക്ക നല്‍കിയത്. ട്രംപിന്റെ ആരോപണത്തിന് മുന്നില്‍ പാകിസ്താന് മുട്ടുമടക്കരുത്. പാകിസ്താനില്‍ ഭീകരര്‍ക്കുവേണ്ടി സുരക്ഷിത താവളങ്ങളില്ല. ഇതേക്കുറിച്ചുള്ള ആരോപണത്തിന് അമേരിക്ക തെളിവ് നല്‍കണമെന്നും ചൗധരി നിസാര്‍ ആവശ്യപ്പെട്ടു ഭരണകക്ഷിയായ പി.എം.എല്‍ (എന്‍) നേതാവായ നിസാര്‍ ആവശ്യപ്പെട്ടു.
യു.എസില്‍നിന്ന് കോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക സാഹയം വാങ്ങിയ പാകിസ്താന് തങ്ങള്‍ തിരയുന്ന ഭീകരര്‍ക്ക് സുരക്ഷിത താവളം നല്‍കിയെന്നാണ് ട്രംപ് കഴിഞ്ഞയാഴ്ച ആരോപിച്ചത്. അടുത്തകാലം വരെ പാക് ആഭ്യന്തരകാര്യ മന്ത്രിയായിരുന്ന നേതാവാണ് ചൗധരി നിസാര്‍. കഴിഞ്ഞ ദിവസമാണ് അമേരിക്കയുമായുള്ള ഉഭയകക്ഷിബന്ധം പാകിസ്താന് മരവിപ്പിച്ചത്.