ഇന്ത്യ ദോക് ലാ സംഘര്‍ഷത്തില്‍നിന്ന് പാഠം പഠിച്ചതായി പ്രതീക്ഷ: ചൈന

0
57

ദോക് ലാ സംഘര്‍ഷത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിച്ചതായ പ്രതീക്ഷയില്‍ ചൈന. രണ്ടര മാസത്തോളം നീണ്ടുനിന്ന ദോക് ലാ സംഘര്‍ഷത്തില്‍നിന്നാണ് ഇന്ത്യയൊരു പാഠം പഠിക്കുന്നതെന്ന് ചൈന പറയുന്നു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് കരുതുന്നതായും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിക്കു മുന്‍പു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദോക് ലായില്‍നിന്ന് പിന്‍മാറുകയാണെന്ന് തിങ്കളാഴ്ച ഇരുസേനകളും വ്യക്തമാക്കിയിരുന്നു.

ചൈന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത് ഇന്ത്യ മാത്രമേ അതിര്‍ത്തിയില്‍നിന്ന് സേനയെ പിന്‍വലിക്കുന്നുള്ളൂവെന്നാണ്. എന്നാല്‍ ചൈനയുടെ പ്രദേശത്ത് ഇന്ത്യ നിയമവിരുദ്ധമായി വിന്യസിച്ചിരുന്ന സേനയെയും സൈനികോപകരണങ്ങളും പിന്‍വലിക്കാമെന്ന് അറിയിച്ചെന്നായിരുന്നു വാര്‍ത്താക്കുറിപ്പ്.

അതേസമയം, ഇവിടുത്തെ റോഡുനിര്‍മാണം നിര്‍ത്തുന്നതില്‍ യാതൊരു വിശദീകരണത്തിലും ചൈന തയാറായിട്ടില്ല. ജൂണ്‍ 16ന് ഇന്ത്യ ഭൂട്ടാന്‍ ചൈന അതിര്‍ത്തികള്‍ ഒന്നിക്കുന്ന ദോക് ലായില്‍ അനധികൃതമായി ചൈന റോഡ് നിര്‍മാണം ആരംഭിച്ചതായിരുന്നു സംഘര്‍ഷത്തിന്റെ കാരണം.

അടുത്തയാഴ്ച ചൈനയിലെ ഷിയാമെനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെയാണ് ദോക് ലാമില്‍ മുഖാമുഖം നിന്ന സൈന്യങ്ങളെ തിങ്കളാഴ്ച ഇരുരാജ്യങ്ങളും പിന്‍വലിച്ചത്. സെപ്റ്റംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് ബ്രിക്‌സ് സമ്മേളനം.ം.

LEAVE A REPLY

Please enter your comment!
Please enter your name here