‘കിംഗ്‌ ലയ’റിന്റെ ഭാവി പൂര്‍ണ്ണമായും അനിശ്ചിതത്വത്തിലേക്കോ? വഴികള്‍ അടയുന്ന നിരാശയില്‍ താരം!

0
106

കൊച്ചി: ജാമ്യത്തിന്നായുള്ള നിരന്തര അപേക്ഷകള്‍ ഹൈക്കോടതിയും സെഷന്‍സ് കോടതിയും നിരസിച്ച സാഹചര്യത്തില്‍ നടനെന്ന നിലയിലുള്ള ദിലീപിന്റെ ഭാവി പൂര്‍ണ്ണമായും അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. നടന്‍ ദിലീപ് ജയിലിലായിട്ട് 50 ദിവസം കഴിഞ്ഞിരിക്കുന്നു. ഇത്തവണത്തെ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടത് അറിഞ്ഞതോടെ ദിലീപ് കരഞ്ഞു അഴിക്കുള്ളില്‍ തലയിട്ടടിച്ചു എന്നാണ് ജയിലില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ഭാവി കാര്യത്തില്‍ ദിലീപിനുള്ള നിരാശയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഇന്ത്യയിലെ ആദ്യത്തെ ക്വട്ടേഷന്‍ മാനഭംഗക്കെസിലെ പ്രതിയെന്നാണ് ദിലീപ് കോടതിയില്‍ വിശേഷിപ്പിക്കപ്പെട്ടത്. ദിലീപിനെ പേരും നുണയന്‍ എന്നും പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചു. പള്‍സര്‍ സുനി ദീലീപിനയച്ച ”ദിലീപേട്ടാ കുടുങ്ങി” എന്ന ശബ്ദസന്ദേശം കൂടി ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.. കരുതിയപോലെ ജാമ്യാപേക്ഷ ഹൈക്കോടതി രണ്ടാമതും തള്ളുകയും ചെയ്തു. ഇനി എന്ത് എന്ന ചോദ്യമാണ് ദിലീപിന് മുന്നില്‍ ഉയരുന്നത്.

അടുത്ത ആശ്രയം സുപ്രീംകോടതി മാത്രമാണ്. അല്ലെങ്കില്‍ ഹൈക്കോടതിയില്‍ ബെഞ്ച്‌ മാറ്റത്തിനു അപേക്ഷിച്ച് രണ്ടാമതും ജാമ്യ ഹര്‍ജി ഫയല്‍ ചെയ്യണം. എന്നാല്‍ ജാമ്യം കിട്ടും എന്ന് ഒരുറപ്പും ഇല്ല. കാരണം പ്രോസിക്യൂഷന്‍ നിരത്തിയ അതി ശക്തമായ വാദങ്ങള്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ അനുകൂലമല്ലാത്ത സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തിയിട്ടില്ല. ഇത് നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കും. ഈ രണ്ടു വാദങ്ങളും ജാമ്യത്തില്‍ നിന്നും ദിലീപിനെ അകറ്റി. ഇപ്പോള്‍ അഴിക്കുള്ളില്‍ വിചാരണ തടവുകാരനായി കാലം കഴിക്കേണ്ട അവസ്ഥയിലാണ് ഒരു ഘട്ടത്തില്‍ ഒട്ടനവധി ഹിറ്റുകള്‍ സൃഷ്ടിച്ച താരം.

90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ ദിലീപിന് ഈ കാരണം ചൂണ്ടിക്കാട്ടി ജാമ്യം നല്‍കാം. പക്ഷെ അതിനുള്ളില്‍ എല്ലാ തെളിവുകളോടെയും കുറ്റപത്രം ഫയല്‍ ചെയ്യും എന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹറ പറയുന്നത്. അപ്പോള്‍ ആ വഴിയും ദിലീപിന് മുന്നില്‍ അടയുന്നു എന്നതാണ് വാസ്തവം. ഇനിയെന്ത്‌ എന്ന ചോദ്യമാണ് അഴിക്കുള്ളിലും നടനെ തുറിച്ച് നോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here