കുമ്മനം രാജശേഖരൻ നടത്തുന്ന ജനരക്ഷാ യാത്ര രണ്ടാമതും നീട്ടി; തീയതി തീരുമാനിച്ചില്ല

0
58

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തുന്ന ജനരക്ഷാ യാത്ര രണ്ടാമതും നീട്ടി. അടുത്ത മാസം ഏഴിനു തുടങ്ങാനിരുന്ന യാത്രയാണ് ഒക്ടോബറിലേക്കു മാറ്റിയത്. മെഡിക്കല്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം കുമ്മനത്തിന്റെ യാത്ര മാറ്റിയിരുന്നു.

പിന്നീട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായ ശേഷമാണ് യാത്ര രണ്ടാമതും മാറ്റിയത്. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ഉൾപ്പെടെകേന്ദ്ര നേതാക്കളുടെ അസൗകര്യത്തെ തുടർന്നാണു യാത്ര മാറ്റിയതെന്നാണു ബിജെപി പറയുന്നത്.

പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. യാത്രയ്ക്കുള്ള തയാറെടുപ്പു പാതിവഴിയിലെത്തിയപ്പോഴാണു മാറ്റം. അമിത് ഷായും കേന്ദ്രനേതാക്കളും നടക്കുന്ന യാത്രയാണ് മാറ്റിയത്.

സെപ്റ്റംബര്‍ 7ന് പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച് 23ന് തിരുവനന്തപുരത്ത് അവസാനിപ്പിക്കും എന്നായിരുന്നു ബിജെപി മുന്‍ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here